പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുള്ള ആലപ്പുഴ ജില്ലാകേന്ദ്രമാണ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം. 1979 ല്‍ സ്ഥാപിതമായ ഈ സ്ഥാപനത്തിനുകീഴില്‍ 200 ഹൈസ്കൂളുകളും 576 പ്രൈമറി സ്കൂളുകളും പ്രവര്‍ത്തിക്കുന്നു. ജില്ലയിലെ 13 അധ്യാപക പരിശീലന സ്ഥാപനങ്ങളും ഒരു അധ്യാപക പരിശീലന കേന്ദ്രവും (DIET), ടെക്സ്റ്റ് ബുക്ക് ഡിപ്പോകളും ഈ സ്ഥാപനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആലപ്പുഴ റവന്യൂ ജില്ലയെ നാല് വിദ്യാഭ്യാസ ജില്ലകളായും പതിനൊന്ന് ഉപജില്ലകളായും തിരിച്ചിട്ടുണ്ട്. ജില്ലയിലെ പ്രിപ്രൈമറിതലം മുതല്‍ സെക്കന്ററിതലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് വിദ്യാഭ്യാസ ഉപഡയറക്ടറാണ് ( Deputy Director of Education ). റവന്യൂ ജില്ലയുടെ കീഴില്‍ വിദ്യാഭ്യാസ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് പ്രത്യേകം ജില്ലാ വിദ്യാഭ്യാസ ഓഫീസറന്മാരും ഉപജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറന്മാരുമുണ്ട്.
               വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നുള്ള അറിയിപ്പുകളും നിര്‍ദേശങ്ങളും സുതാര്യമായി യഥാസമയം എല്ലാവര്‍ക്കും ലഭിക്കുന്നതിന് തയ്യാറാക്കിയതാണ് www.ddealappuzha.in എന്ന വെബ്‌സൈറ്റ്. അതിനാല്‍ ഈ ഓഫീസില്‍നിന്നും ഇതിലൂടെ നല്‍കുന്ന അറിയിപ്പുകളും ഓര്‍ഡറുകളും സര്‍ക്കുലറുകളും യഥാസമയം പരിശോധിക്കുകയും അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുമാണ്.
വിദ്യാഭ്യാസ ഉപഡയറക്ടര്‍
ആലപ്പുഴ